സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ആഹാര സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയിൽ ബാക്ടീരിയകൾ വളരുന്നത് കുറയ്ക്കാൻ സഹായിക്കാനാണെന്ന് നമുക്കറിയാം. എന്നാൽ ഏതു വസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്.
ഇതിൽ ഏറ്റവും ശ്രദ്ധ നൽകേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. സൂക്ഷിക്കുന്നതിൽ എന്തെങ്കിലും പാകപ്പിഴവ് സംഭവിച്ചാൽ ഭക്ഷ്യവിഷബാധ ഉണ്ടാകും എന്ന കാര്യത്തിൽ സംശയവും വേണ്ട. ഓരോ തരം ഇറച്ചി വിഭവങ്ങളും എത്ര നേരം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുമെന്ന് അറിയണോ ?
ഗ്രൗണ്ട് മീറ്റ്
പൗൾട്രി പോർക്ക്, ഇളം മാംസം എന്നിവയാണ് ഗ്രൗണ്ട് മീറ്റിൽ ഉൾപ്പെടുന്നത്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുന്നത് ഏറിയാൽ രണ്ടു ദിവസമാണ്. ഫ്രോസൻ ചെയ്താണ് സൂക്ഷിക്കുന്നതെങ്കിൽ നാലു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
റെഡ് മീറ്റ്
പോർക്ക്, റെഡ് മീറ്റ് എന്നിവ ഫ്രിഡ്ജിൽ അഞ്ചു ദിവസം വരെ സൂക്ഷിക്കാം. നാലു മുതൽ പന്ത്രണ്ടു മാസം വരെ അവ ഫ്രീസ് ചെയ്തും സൂക്ഷിച്ചാൽ പ്രശ്‌നം ഉണ്ടാവില്ല. ഇനി പാകം ചെയ്ത ശേഷം സൂക്ഷിക്കാൻ ആണെങ്കിൽ നാല് ദിവസം വരെ കേടാകില്ല
റോ പൗൾട്രി
ഇത് ഒരു ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. അതും 40 ഡിഗ്രി ഫാരൻ ഹീറ്റിൽ താഴെ മാത്രമാകണം സൂക്ഷിക്കാൻ. എന്നാൽ സീറോ ഡിഗ്രിയിൽ ഇവ ഒരു വർഷം വരെ ഫ്രീസ് ചെയ്തു സൂക്ഷിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)