Posted By user Posted On

ശരീരവേദനയുണ്ടോ? വൈകുന്നേരം മാത്രം ഉപ്പിട്ട വെള്ളത്തിലൊന്ന് കുളിക്കൂ: എല്ലാം പമ്പകടക്കും

വെറും വെള്ളത്തിലെ കുളിയേക്കാള്‍ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം എപ്‌സം സാള്‍ട്ട്‌ / ഉപ്പിട്ട് ചെറുചൂടു വെള്ളത്തിലുള്ള കുളിയാണെങ്കില്‍ നിങ്ങള്‍ വിചാരിക്കാത്ത ഗുണങ്ങളാണ് അതിലൂടെ ലഭിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഉപ്പിട്ട വെള്ളത്തിലെ കുളി സഹായിക്കുന്നു. ഉപ്പുവെള്ളത്തിലെ പല ചികിത്സകളുടേയും കൂടി ഭാഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട്. സമ്മര്‍ദ്ദം ഇല്ലാതാക്കുന്നത് മുതല്‍ ശരീര വേദനയെ കുറക്കുന്നത് വരെ നമുക്ക് ഉപ്പു വെള്ളത്തിലെ കുളി സഹായിക്കുന്നു. ദിനവും വൈകുന്നേരം ചെറുചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുളിക്കുന്നത് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.

പേശി വേദന
പേശി വേദന പോലുള്ള പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഏറ്റവും മികച്ച ഓപ്ഷനാണ് എന്തുകൊണ്ടും ഉപ്പുവെള്ളത്തിലെ കുളി. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും പേശികളെ വിശ്രമിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി കുളിക്കുന്നതിലൂടെ എപ്‌സം സാള്‍ട്ടിലുള്ള മഗ്നീഷ്ം ചര്‍മ്മത്തില്‍ ആഗിരണം ചെയ്യുകയും വേദനയെ ലൂകരിക്കുകയും ചെയ്യുന്നു.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കും
ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ കുളിക്കുന്നത് വഴി അത് പലപ്പോഴുംു നിങ്ങളുടെ പേശികളിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഉള്ള രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നു. ഇത് പേശികളിലേക്കും സന്ധികളിലേക്കും ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളേയും കുറക്കുന്നതിന് മികച്ചതാണ് ഉപ്പിട്ട വെള്ളത്തിലെ കുളി എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മത്തിന്റെ ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും രോഗാവസ്ഥകള്‍ക്ക് വരെ കാരണമാകുന്നതാണ് ചര്‍മ്മ പ്രശ്‌നങ്ങള്‍. എന്നാല്‍ ഉപ്പു വെള്ളത്തിലെ കുളി ഇതിനെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം ചര്‍മ്മത്തിലെ വീക്കം കുറക്കുകയും ചെയ്യുന്നു.

ശാരീരിക മാനസിക ആരോഗ്യം
ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഉപ്പുവെള്ളത്തിലെ കുളി നടത്താവുന്നതാണ്. ഇത് നല്‍കുന്ന ഗുണഫലങ്ങള്‍ അത്രക്കധികമാണ്. സ്ഥിരമായി ഉപ്പു വെള്ളത്തില്‍ കുളിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യവും ആയുസ്സും മെ്ച്ചപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മാനസിക സമ്മര്‍ദ്ദം കുറക്കുന്നു
ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദം ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും ഉപ്പുവെള്ളത്തിലെ കുളി ഒരു നല്ല പരിഹാരമാണ്. ഇത് നിങ്ങളുടെ സ്‌ട്രെസ് ഹോര്‍മോണുകളെ ഇല്ലാതാക്കുന്നതിനും ശരീരത്തിന് വിശ്രമവും നല്‍കുന്നു.

ടോക്‌സിന്‍ പുറന്തള്ളുന്നു
ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പലപ്പോഴും മൊത്തത്തിലുള്ള ആരോഗ്യവും ഊര്‍ജ്ജ നിലയും മാറ്റം വരുത്തുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇത് വഴി സാധിക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ ടോക്‌സിനേയും പുറന്തള്ളുന്നതിന് സാധിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *