കുവൈറ്റിൽ ശക്തമായ മഴ അർദ്ധരാത്രി വരെ തുടരാൻ സാധ്യത
കുവൈത്ത് : രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും, ഇടിയും , മിന്നലും , ഉണ്ടാകാൻ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോർട്ട്. ശനിയാഴ്ച്ച തുടങ്ങിയ മഴ ഞായറാഴ്ച രാത്രിയോടെ കുറയാൻ തുടങ്ങുമെന്നും അതിന്റ ഭാഗമായി മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടന്നും , പിന്നീട് കാലാവസ്ഥ മെച്ചപ്പെടുകയും താപനില കുറയുകയും ചെയ്യുമെന്ന് കുവൈത്ത് ന്യൂസ്ഏജൻസി ഡിപ്പാർട്മെന്റ് പറഞ്ഞു. കുവൈറ്റ് എയർപോർട്ട് സ്റ്റേഷനിലും, സബാഹ് അൽ അഹമ്മദ് ഏരിയയിലും രാവിലെ 10 മണി വരെ 34 മില്ലിമീറ്റർ ആഴത്തിലുള്ള മഴ പെയ്യാനും സാധ്യതയുണ്ടന്നും, രാജ്യത്തിന്റെ വടക്ക് ഭാഗമായ അൽ-അബ്ദാലിയിൽ 32 മില്ലീമീറ്ററും അൽ-ജഹ്‌റയിൽ 28 മില്ലീമീറ്ററൂം, അൽ-സാൽമിയയിൽ 24 മില്ലീമീറ്ററും കുവൈറ്റ് സിറ്റിയിൽ 22 മില്ലീമീറ്ററും കൈഫാൻ 21.3 മില്ലീമീറ്ററും അൽ-ജബ്രിയയിൽ 16.5 മില്ലീമീറ്ററും അൽ-റബിയയിൽ 23.85 മില്ലീമീറ്ററും അൽ-നുവൈസീബ് 12.8 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ടന്നും ഏജൻസി വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
Comments (0)