Posted By Editor Editor Posted On

കുവൈത്ത് കെ.എം.സി.സി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

കുവൈത്ത് കെ.എം.സി.സി.ജനറൽ സെക്രട്ടറി ഉൾപ്പെടെ 10 പേരെ പാർട്ടിയിലെയും കെ
എം.സി സി.അടക്കമുള്ള പോഷക സംഘടനകളിലെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാൽ ആണ് നടപടി. അസ്‌ലം കുറ്റികാട്ടൂർ, ഷാഫി കൊല്ലം,നിഷാൻ അബ്ദുള്ള,ഫുവാദ് സുലൈമാൻ, റസാഖ് മണ്ണൻ,ഫൈസൽ കടമേരി, ശുഹൈബ് ചെമ്പിലോട്, കാദർ കൈതകാട്, അയ്യൂബ് പുതുപ്പറമ്പ് എന്നിവ‍‍രെയാണ് സസ്പെൻഡ് ചെയ്തത്. ഇവരിൽ 8 പേർ ശറഫുദ്ധീൻ വിഭാഗത്തിൽ പെട്ടവരും മറ്റു രണ്ട് പേർ നാസർ മഷ്ഹൂർ തങ്ങൾ ഗ്രൂപ്പിൽ പെട്ടവരുമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം.എ. സലാം ഉൾപ്പെടേയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത കെ.എം.സി.സി യോഗത്തിൽ സംഘർഷം രൂപപ്പെടുകയും ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും നടക്കുകയും ചെയ്തിരുന്നു.സംസ്ഥാന ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം,സെക്രട്ടറി മാരായ അബ്ദുറഹിമാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എന്നീ മുതിർന്ന നേതാക്കൾ പങ്കെടുത്ത കെ.എം.സി.സി.
കോഴിക്കോട് ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പ് യോഗത്തിലേക്ക് .ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ ഇരച്ചു കയറിയതോടെയാണ് സംഘർഷമുണ്ടായത്. യോഗം അലങ്കോലമാക്കിയവർക്കെതിരെ കർശന നടപടിയെടുക്കമെന്ന് പി.എം.എ സലാം കുവൈത്തിൽ പ്രസ്ഥാവിച്ചിരുന്നു. ജനറൽസെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കളെ സസ്‌പെൻഡ് ചെയ്തതോടെ അടുത്ത ദിവസങ്ങളിൽ പ്രശ്‌നം ഗുരുതരമാകുവാനാണ് സാധ്യത.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *