Posted By Editor Editor Posted On

മലദ്വാരത്തിലൊളിപ്പിച്ച് എയര്‍ ഹോസ്റ്റസിന്റെ സ്വർണക്കടത്ത്: ഇന്ത്യയിലെ ആദ്യ സംഭവം

സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. കൊല്‍ക്കത്ത സ്വദേശിനി സുരഭി ഖത്തൂനിനെയാണ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് സംഘം പിടികൂടിയത്. മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിലെത്തിയത്. പരിശോധനയില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് 960 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. നേരത്തെയും ഇവര്‍ സ്വര്‍ണം കടത്തിയതായി സൂചനയുണ്ട്.മലദ്വാരത്തിലൂടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതില്‍ ക്യാബീന്‍ ക്രൂ അംഗം പിടിയിലാകുന്ന ഇന്ത്യയിലെ ആദ്യത്തെ കേസാണിതെന്ന് ഡിആര്‍ഐ വ്യക്തമാക്കി.കേസില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് ഉള്‍പ്പെടെ അന്വേഷിച്ച് വരുകയാണെന്നും ഡിആര്‍ഐ പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം സുരഭിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ വനിത ജയിലിലേക്ക് മാറ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *