Posted By user Posted On

കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം; 3 വയസ്സുള്ള സഹോദരിക്ക് ഗുരുതര പരിക്ക്

കുവൈറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച അൽ-ജഹ്‌റയിലെ ഓർത്തോപീഡിക് ഹോസ്പിറ്റൽ റൗണ്ട്എബൗട്ടിന് സമീപം വൈകുന്നേരം നടന്ന അപകടത്തിൽ രണ്ട് പെൺകുട്ടികൾ മരിക്കുകയും 3 വയസ്സുള്ള സഹോദരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഏഷ്യൻ പൗരത്വമുള്ള രണ്ട് പെൺകുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, അവരുടെ ഇളയ സഹോദരിയെ അൽ-സബാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സയൻസ് അധ്യാപകനായ ഇവരുടെ പിതാവിനും അപകടത്തിൽ പരിക്കേറ്റെങ്കിലും പിന്നീട് സുഖം പ്രാപിച്ചു. അപകടത്തിൽ കുടുംബത്തിൻ്റെ വാഹനം പൂർണമായും തകർന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *