Posted By user Posted On

കിടിലന്‍ മാറ്റവുമായി ന്യൂ ജനറേഷന്‍ ഐഫോണുകള്‍

ദുബായ്: ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ കൊടുത്തുകൊണ്ടാണ് ആപ്പിള്‍ അതിന്‍റെ പ്രൌഢി നിലനിര്‍ത്തുന്നത്. ലോകം മുഴുവന്‍ കീഴടക്കാന്‍ ആപ്പിള്‍ ഐ ഫോണുകള്‍ക്ക് കരുത്ത് നല്‍കുന്നതും അത് തന്നെയാണ്. ഓരോ വര്‍ഷവും ഏതെങ്കിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രദ്ധിക്കാറുണ്ട്. മറ്റാരും പരീക്ഷിക്കാത്ത, ഉപയോക്താക്കള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ചില സൗകര്യപ്രദമായ തീരുമാനങ്ങളായി അവ മാറാറുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

ഇനി eSIM യുഗം:

2022 സെപ്റ്റംബറില്‍ സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഐഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണെന്ന പുതിയ വാര്‍ത്തയാണ് ഐ ഫോണ്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്ച്ചയാകുന്നത്. സോഷ്യല്‍ മീഡിയ ഇത്തരം ചര്‍ച്ചകള്‍ക്ക് വേദിയാവുകയാണ്. 2023 ല്‍ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോണ്‍ 15 പ്രോ (Iphone 15 Pro) മോഡലുകളില്‍ സിംകാര്‍ഡ് സ്ലോട്ട് ഒഴിവാക്കുമെന്ന് ഒരു ബ്രസീലിയന്‍ വെബ്സൈറ്റ് ഈയിടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ മാക്ക് റൂമേഴ്സ് (MacRumors)വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വാര്‍ത്ത വ്യക്തമാക്കുന്നത് 2022 സെപ്റ്റംബറില്‍ തന്നെ സിംകാര്‍ഡുകളില്ലാത്ത ഐഫോണുകള്‍ പുറത്തിറങ്ങുമെന്നാണ്. പകരം ഇ-സിം (eSIM) സൗകര്യം മാത്രമാണ് ഉണ്ടാവുക. ഇതിന് വേണ്ടി തയ്യാറെടുക്കാന്‍ യു.എസിലെ ടെലികോം സേവനദാതാക്കളോട് കമ്പനി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

ഇതുപ്രകാരം ഐഫോണ്‍ 14 മോഡലുകളില്‍ തന്നെ സിംകാര്‍ഡ് സ്ലോട്ടുകള്‍ ഒഴിവാക്കപ്പെടും. രണ്ട് ഇ-സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാകും പുതിയ സംവിധാനം. സിംകാര്‍ഡുകള്‍ ഒഴിവാക്കപ്പെടുന്നതോടെ  ഐഫോണുകളുടെ വാട്ടര്‍ പ്രൂഫ്‌ ശേഷി മെച്ചപ്പെടുമെന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. വരാനിരിക്കുന്ന ഐഫോണ്‍ 14 ഫോണുകളില്‍ രണ്ട് ടിബി സ്റ്റോറേജ് സൗകര്യമുണ്ടാവും. ക്യുഎല്‍സി ഫ്ളാഷ് സ്റ്റോറേജ് (QLC Flash Storage) സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഐഫോണ്‍ 14 ല്‍ 48 എംപി ക്യാമറയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

Comments (0)

Leave a Reply

Your email address will not be published. Required fields are marked *