തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പ്രവാസി പുരുഷന്മാര്ക്കായി അഭയകേന്ദ്രങ്ങളുമായി കുവൈറ്റ്: അറിയാം വിശദമായി
ഗള്‍ഫ് മേഖലയില്‍ ആദ്യമായി തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പ്രവാസി പുരുഷന്മാര്ക്ക് താല്‍ക്കാലികമായി താമസമൊരുക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ് ഭരണകൂടം. നിലവില്‍ പ്രവാസികളായ വനിതാ ജീവനക്കാര്‍ക്കാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.ഇതിനായുള്ള ഒരു പദ്ധതി തയ്യാറാക്കിയതായി അതോറിറ്റിയിലെ ലേബര്‍ പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് അല്‍ മുറാദ് അറിയിച്ചു. പ്രാദേശിക ദിനപ്പത്രമായ അല്‍ അന്ബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിഷെല്‍ട്ടര്‍ നിര്‍മാണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇത്തരമൊരു സൗകര്യം ഒരുക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാകും കുവൈറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)