കുവൈത്തിൽ22,897 പേർക്ക് യാത്രാ വിലക്ക്
കുവൈത്തിൽ 22,897 പേർക്ക് യാത്രാ വിലക്ക് .സ്വദേശികളും വിദേശികളുമായആളുകൾക്കാണ്
വിലക്ക്.ഈ വർഷം തുടക്കം മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലെകണക്കാണിത്.ഈ കാലയളവിൽ 11,654 പൗരന്മാരുടെയും പ്രവാസികളുടെയും യാത്രാ വിലക്ക് നീക്കുകയും ചെയ്തു.ഇവരിൽ വിദേശത്തേക്ക് കടന്നു കളയാൻ സാധ്യത ഇല്ലാത്തവരും വിദേശത്ത് നിന്നുള്ള ചികിത്സ അനിവാര്യമായവരുമായ 1122 സ്വദേശികളും ഉൾപ്പെടും.ഇവർക്ക് ഒറ്റ തവണത്തേക്ക് മാത്രമായാണ് യാത്രാ വിലക്ക് നീക്കം ചെയ്തത്. വിവിധ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിലും സർക്കാർ ഏജൻസികൾക്ക് അടച്ചു തീർക്കാനുള്ള കുടിശികയുമായി ബന്ധപ്പെട്ടുമാണ് ഇത്രയും പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഈ കാലയളവിൽ ഏറ്റവും കൂടുതൽ യാത്രാ നിരോധനം രേഖപ്പെടുത്തിയത് അഹമ്മദി ഗവർണറേറ്റിലാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz
Comments (0)