Posted By user Posted On

കുവൈറ്റിലെ പ്രമുഖ ദ്വീപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി

കുവൈറ്റിലെ മി​സ്കാ​ൻ ദ്വീ​പി​ലെ അ​ന​ധി​കൃ​ത നി​ര്‍മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ച് നീക്കി. രാജ്യത്തെ പ്രമുഖ ദ്വീപുകളിലൊന്നാണിത്. ദ്വീ​പി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ഇല്ലാതിരുന്നിട്ട് തന്നെ അടുത്തിടെ ഷീ​റ്റും മ​റ്റു​വ​സ്തു​ക്ക​ളും കൊ​ണ്ട് താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ അ​ട​ക്കം ഒ​രു​ക്കി​യി​രു​ന്നു. ക​പ്പ​ലി​ൽ മ​ണ്ണു​നീ​ക്കി​യ​ന്ത്ര​വും ലോ​റി​ക​ളും എ​ത്തി​ച്ചാ​ണ് നി​ർ​മാ​ണ​വ​സ്തു​ക്ക​ൾ പൊ​ളി​ച്ചു നീ​ക്കി​യ​ത്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് നി​ര്‍മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു നീ​ക്കി​യ​ത്. കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ വി​ഭാ​ഗ​മാ​ണ് ന​ട​പ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത ഒ​രു ചെ​റി​യ ദ്വീ​പാ​ണ് മി​സ്കാ​ൻ ദ്വീ​പ്‌. ഏ​ക​ദേ​ശം 1.2 കി​ലോ​മീ​റ്റ​ർ നീ​ള​വും 800 മീ​റ്റ​ർ വീ​തി​യു​മാ​ണ് ദ്വീ​പി​ന്റെ ചു​റ്റ​ള​വ്. രാ​ജ്യ​ത്തെ പ്ര​ധാ​ന ദ്വീ​പാ​യ ബു​ബി​യാ​ൻ ദ്വീ​പി​ന്റെ തെ​ക്ക് ഭാ​ഗ​ത്തും ഫൈ​ലാ​ക ദ്വീ​പി​ന് ഏ​ക​ദേ​ശം 3.2 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​മാ​ണ് മി​സ്കാ​ൻ ദ്വീ​പ്‌ സ്ഥി​തി ചെ​യു​ന്ന​ത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *