കുവൈറ്റിൽ സ്ത്രീകളെക്കാൾ പുകവലിക്കുന്നത് 12 ഇരട്ടി പുരുഷന്മാർ
കുവൈറ്റിൽ ദേശീയ പുകവലി വിരുദ്ധ പരിപാടിയുടെ ഭാഗമായുള്ള ബോധവൽക്കരണ കാമ്പയിനോട് അനുബന്ധിച്ച് രാജ്യത്തെ പുകവലിക്കാരെ സംബന്ധിച്ച കണക്കുകൾ അധികൃതർ പുറത്തുവിട്ടു.
രാജ്യത്തെ പുകവലിയുടെ മൊത്തം വ്യാപനം 20.5 ശതമാനത്തിലെത്തി. പുരുഷന്മാരുടെ പുകവലി നിരക്ക് സ്ത്രീകളേക്കാൾ 12 ഇരട്ടിയാണ്. 30 മുതൽ 44 വയസുവരെയുള്ളവരാണ് ഏറ്റവും കൂടുതൽ പുകവലിക്കുന്നത്. 23 ശതമാനം. 18 മുതൽ 29 വയസുവരെയുള്ളവരിലും 23 ശതമാനം എന്ന നിരക്കിൽ പുകവലിയുണ്ട്. ദിവസവുമുള്ള പുകവലിയുടെ വ്യാപനം 18 ശതമാനത്തിലെത്തി. ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ വളരെ കൂടുതലാണ്, പുരുഷന്മാരിൽ 35.4 ശതമാനവും സ്ത്രീകളിൽ രണ്ട് ശതമാനവും മാത്രമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz
Comments (0)