ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നു, കുവൈത്തില്‍ 333,000 പേര്‍ ബൂസ്റ്റര്‍ ഷോട്ട് എടുത്തു
കുവൈത്ത് സിറ്റി : രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നതിന്റെ തെളിവായി കണക്കുകള്‍. ശനിയാഴ്ച ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വരെയുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ 333,000 പേര്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂടുതലായി അനുഭവപ്പെട്ട് തുടങ്ങിയത്. ആദ്യ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ 3,330,945 പേരാണ് (85 ശതമാനം). 32,12,103 പേര്‍ (82 ശതമാനം) ആദ്യ ഡോസ് മാത്രവും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമില്ലാത്ത മിഷിരിഫിലെ വാക്സിനേഷൻ സെന്റർ വഴി പ്രതിദിനം മുപ്പതിനായിരം പേരാണ് ബൂസ്റ്റർ ഷോട്ട് സ്വീകരിക്കുന്നത്. ഒരു മാസം മുന്‍പ് വരെ പ്രതിദിന കണക്ക് 5000 ത്തിനും 9000 ത്തിനും ഇടയിലായിരുന്നു. കൂടാതെ രാജ്യത്തെ 36 ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നുണ്ട്. ഇവിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബൂസ്റ്റര്‍ ഡോസ് ഉറപ്പാക്കാനുള്ള മൊബൈല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തന ഫലമായി പള്ളികളില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള മുപ്പതിനായിരത്തിലധികം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
Comments (0)