കുവൈത്തിൽ നാളെ മുതൽ ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകളിൽ മാറ്റം
കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്കുള്ള ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകളിൽ ഡിസംബർ 26 മുതൽ മാറ്റം വരും. കുവൈത്തിൽ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളിലുള്ള പി.സി.ആർ നെഗറ്റിവ് ഫലം നല്‍കണം. ഇതുവരെ 72 മണിക്കൂറിനുള്ളിലെ ഫലം മതിയായിരുന്നു. കൂടാതെ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ക്വാറൻറീൻ ഏഴു ദിവസത്തിന് പകരം 10 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കുവൈത്തിലെത്തി 72 മണിക്കൂറിനുശേഷം നടത്തുന്ന പി.സി.ആർ പരിശോധനയില്‍ നെഗറ്റിവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാനാകും. മൂന്നു ദിവസം നിർബന്ധിത ഹോം ക്വാറൻറീൻ കര്‍ശനമാക്കാനാണ് തീരുമാനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
രണ്ടു ഡോസ് പൂർത്തിയാക്കി ഒമ്പതു മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ജനുവരി രണ്ടു മുതലാണ് ഇത് നിലവില്‍ വരിക. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്താൽ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാം. ആഗോളതലത്തില്‍ ഒമിക്രോൺ വൈറസ് പടരുകയും കുവൈത്തിലെ പ്രതിദിന കേസുകളില്‍ വര്‍ധന അനുഭവപ്പെടുന്ന പശ്ചാത്തലത്തിലും ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകൾ പരിഷ്കരിക്കാൻ തീരുമാനിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
Comments (0)