Posted By Editor Editor Posted On

കുവൈത്തിൽ ബയോമെട്രിക് വിവരങ്ങൾ നൽകാത്ത പ്രവാസികളെ തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ ബയോമെട്രിക് വിവരങ്ങൾ നല്കാൻ ബാക്കിയുള്ളവർക്ക് നടപടികൾ പൂർത്തിയാക്കാൻ അനുവദിച്ച മൂന്നുമാസ കാലയളവിൽ ഒരു മാസം പിന്നിട്ടിരിക്കെ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ് . മെയ് മാസത്തോടെ തീരുന്ന നിശ്ചിത സമയ പരിധി അവസാനിക്കുന്നതോടെ ഭാവിയിൽ കര ,സമുദ്ര , വ്യോമ മാര്ഗങ്ങളിലൂടെ കുവൈത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവര്ക്കും അതിർത്തി കവാടങ്ങളിൽ വെച്ചുതന്നെ ബയോമെട്രിക് വിവരങ്ങൾ നൽകൽ നിര്ബന്ധമാക്കുമെന്നും അതിന് തയാറാവാത്തവരെ വന്നിടങ്ങളിലേക്ക് തിരിച്ചയക്കുമെന്നുമാണ് പുതിയ മുന്നറിയിപ്പ് .പ്രായ പൂർത്തിയായ എല്ലാ വിദേശികൾക്കും ജി സി സി പൗരന്മാർക്കും നിയമം ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി . നിലവിലെ നിയമമനുസരിച്ച് രാജ്യത്തേക്ക് കടക്കുമ്പോൾ അതിർത്തിയിൽ വെച്ചുതന്നെ ബയോമെട്രിക് വിവരങ്ങൾ നല്കണമെന്നില്ല . കുവൈത്തിലെത്തിയ ശേഷം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ബയോമെട്രിക് പരിശോധനക്ക് വിധേയമാകണമെന്നേയുള്ളൂ . ഈ ആനുകൂല്യം മുതലെടുത്ത് ബയോമെട്രിക് വിവരങ്ങൾ നൽകാതെ പലരും മാറിനടക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് നിയമം കടുപ്പിക്കാനും അതിന് വിധേയമാകാത്തവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താനും ഒരുങ്ങുന്നത് .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim

https://www.kuwaitvarthakal.com/2024/03/28/rcb-kkr-match-today/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *