കുവൈത്തിൽ ബയോമെട്രിക് ഫിംഗർപ്രിന്റ് നടത്താത്തവരുടെ ഇടപാടുകൾ നിർത്തിവെക്കും
ബയോമെട്രിക് ഫിംഗർപ്രിന്റ് നടപടിക്രമത്തിൽ ആർക്കും ഇളവുകളില്ല. പൗരന്മാരോ, പ്രവാസികളോ എന്ന വ്യത്യാസമില്ലാതെ കുവൈത്തിലേക്ക് വിമാനത്താവളം, തുറമുഖം എന്നിവ വഴിയെത്തുന്ന എല്ലാവർക്കും നടപടിക്രമം ബാധകമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോർട്ട് ചെയ്തു.ഈ നടപടിക്രമം നിർബന്ധിതമാണ്. ഇതിന് തയ്യാറാകത്ത പൗരന്മാരൊഴികെയുള്ളവരെ അവർ വന്ന സ്ഥലത്തേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മെയ് പകുതിയോടെ രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ബയോമെട്രിക് ഫിംഗർപ്രിൻ്റ് സംവിധാനം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കമെന്ന് അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫ് വ്യക്തമാക്കി. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അടുത്തിടെ ആഭ്യന്തര മന്ത്രാലയം സന്ദർശിച്ചപ്പോഴാണ് അണ്ടർസെക്രട്ടറി ഇക്കാര്യം പ്രഖ്യാപിച്ചത്.ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഫോറൻസിക് എവിഡൻസ്, പോർട്ട് സെക്യൂരിറ്റി സെക്ടർ എന്നിവ ബയോമെട്രിക് പദ്ധതിയുടെ നടപടിക്രമങ്ങളുടെ ഭാഗമാണ്.
ഇതിനകം പൗരന്മാർ, ഗൾഫ് പൗരന്മാർ, പ്രവാസികൾ, സന്ദർശകർ, ബിദുനികൾ എന്നിവരുൾപ്പെടെ 1,694,000 വ്യക്തികൾക്കായുള്ള ഡാറ്റ സൃഷ്ടിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിശ്ചിത കേന്ദ്രങ്ങൾ വഴി ലക്ഷ്യമിടുന്ന സംഘങ്ങളിൽ നിന്ന് വിരലടയാളം ശേഖരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.ബയോമെട്രിക് എൻറോൾമെൻ്റിനായുള്ള നിയുക്ത കേന്ദ്രങ്ങളും വാണിജ്യ സമുച്ചയങ്ങളും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റുകളും അലി അൽ-സബാഹ്, ജഹ്റ പ്രദേശങ്ങളിലെ താമസക്കാർക്കുള്ള വ്യക്തിഗത തിരിച്ചറിയൽ വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, അവന്യൂസ് മാൾ, 360 മാൾ, കൗട്ട് മാൾ, ക്യാപിറ്റൽ മാൾ, മിനിസ്ട്രി കോംപ്ലക്സ് എന്നിവിടങ്ങളിൽ ബയോമെട്രിക് സേവനങ്ങൾ ലഭ്യമാകും
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)