കുവൈത്തിലെ ക്രിസ്റ്റ്യന്‍ പള്ളികളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി
കുവൈത്ത് സിറ്റി: ക്രിസ്മസ്-പുതുവത്സര ആഘോഷ വേളകളിൽ സുരക്ഷാ മുന്‍കരുതലുകള്‍ മറികടന്നുകൊണ്ടുള്ള കൂട്ടം ചേരലുകള്‍ ഒഴിവാക്കാനായി കുവൈത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ഒമിക്രോൺ വ്യാപനത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം സഭാ അധികൃതരുമായി ഏകോപിപ്പിച്ചാണ് പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
കുവൈറ്റിലെ ഏഴ് പള്ളി അധികാരികളുമായി ബന്ധപ്പെട്ട് പള്ളിയിൽ ശുശ്രൂഷകളിൽ പങ്കെടുക്കുന്ന പ്രവാസികള്‍ക്കിടയിൽ തിരക്ക് ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ആവശ്യപ്പെട്ടു. ഓരോ പള്ളിയുടെയും ശേഷിയുടെ 50% ആളുകളെ മാത്രമേ ഉള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാവൂ. വിശ്വാസികളെ രണ്ടു ദിവസങ്ങളിലായോ പ്രത്യേക സമങ്ങളിലായോ സന്ദര്‍ശനത്തിനു അനുവദിക്കണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
നിയന്ത്രണമനുസരിച്ചുള്ള ആളുകളെ മാത്രം പള്ളിയിലേക്ക് എത്തിക്കാന്‍ പള്ളി അധികാരികൾ ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ കവാടങ്ങൾക്ക് മുന്നിൽ സുരക്ഷാ പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസികള്‍ മാസ്ക് ധരിക്കണമെന്നും പള്ളിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ശരീര താപനില പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് കുവൈത്തിലെ ക്രിസ്റ്റ്യന്‍ വിശ്വാസികളില്‍ ഏറെയും. ഇവര്‍ക്കായി പ്രത്യേക സമയം നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
Comments (0)