കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ ചെയ്യാൻ രണ്ട് മാസം കൂടി സമയം
കുവൈറ്റിൽ ജൂൺ 1-ന് ബയോമെട്രിക് രജിസ്‌ട്രേഷനല്ല സമയപരിധി അവസാനിക്കുന്നതിനാൽ അതിന് മുൻപായി ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും താമസക്കാരെയും ബയോമെട്രിക് വിരലടയാളം സ്വീകരിക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ ഓർമിപ്പിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബയോമെട്രിക് വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന നടപടികൾ ഉടൻ പ്രാബല്യത്തിലാകുമെന്നും അധികൃതർ വ്യക്തമാക്കി. ഈ കാലാവധിക്കുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ അവരുടെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താൽക്കാലികമായി നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം 1.7 ദശലക്ഷം വ്യക്തികൾ ഇതിനകം അവരുടെ ഡാറ്റ പൂർത്തിയാക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. മാർച്ച് 1 ന് ആരംഭിച്ച ബിയോമെട്രിക് 3 മാസത്തെ സമയപരിധി നൽകിയത് ജി സി സി രാജ്യങ്ങൾ തമ്മിൽ ബയോമെട്രിക് വിവരങ്ങൾ ബന്ധിപ്പിക്കുന്നത് യാഥാർഥ്യമാക്കുന്നതിന് കുവൈത്ത് ഒരു തടസ്സമാകരുതെന്നും അതിനാലാണെന്നും അധികൃതർ വ്യക്തമാക്കി.
മെറ്റ വെബ്സൈറ്റ്, സഹല്‍ ആപ് എന്നിവ വഴി ബയോമെട്രിക് രജിസ്ട്രേഷന് ബുക്ക് ചെയ്ത് ഇതിനായി സജ്ജീകരിച്ച കേന്ദ്രങ്ങളിലെത്തിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് ഡേറ്റ പൂർത്തിയാക്കുന്നതോടെ വിവിധ അറബ് രാജ്യങ്ങളുമായും ഇന്റർപോൾ അടക്കമുള്ള സ്ഥാപനങ്ങളുമായും സുരക്ഷ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് വിമാനത്താവളം വഴി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നത് കുറക്കാനും ഇതുവഴി സാധിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു .ബയോമെട്രിക് വിവരങ്ങൾ നല്കാൻ ബാക്കിയുള്ളവർക്ക് മാർച്ച് മുതൽ ജൂൺ വരെ മൂന്നുമാസ സമയമാണ് അനുവദിച്ചത് . അതേസമയം ഈ നടപടി പൂർത്തീകരിക്കാൻ ബാക്കിയുള്ളവരിൽ ഭൂരിഭാഗവും വിദേശികളാണ്.ഈ നടപടി പൂർത്തീകരിക്കാത്തവരുടെ റെസിഡൻസി പെർമിറ്റ് , വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് മുതലായവ പുതുക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് എല്ലാ ഇടപാടുകളും നിർത്തിവെക്കുമെന്ന് അധികൃധർ മുന്നറിയിപ്പ് നൽകിയതാണ് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)