ആഗോള സന്തോഷ സൂചികയിൽ കുവൈത്ത് മുന്നിൽ
ആഗോള സന്തോഷ സൂചികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ഇക്കാര്യത്തിൽ കുവൈത്തിന് ലോക തലത്തിൽ 13 ആം സ്ഥാനവുമുണ്ട് .അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് ലോകത്തെ 143 രാജ്യങ്ങളെ താരതമ്യം ചെയ്ത് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ വാർഷിക സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. 2021- 2023 കാലയളവിൽ രാജ്യത്ത് താമസിച്ചവരുടെ ജീവിത നിലവാരം ,സാമൂഹിക സാഹചര്യം ,വരുമാനം, സ്വാതന്ത്ര്യം, അഴിമതിയുടെ അഭാവം എന്നീ അടിസ്ഥാന ഘടകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത് .അറബ് ലോകത്ത് ഈ വിഷയത്തിൽ കുവൈത്തിന് ശേഷം യുഎഇ ആണ് രണ്ടാം സ്ഥാനത്ത് . ആഗോളതലത്തിൽ യുഎഇ ക്ക് 22-ാം സ്ഥാനമുണ്ട് .സൗദി അറേബ്യ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ലോകത്ത് 28-ാം സ്ഥാനത്തും എത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)