കുവൈത്തിൽ വാഹനാപകടത്തിൽ 3 പ്രവാസികൾക്ക് ദാരുണാന്ത്യം. മഹബൂല പ്രദേശത്തെ തീരദേശ റോഡിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ഇവരെ എതിർ ദിശയിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മരണമടഞ്ഞവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.സംഭവത്തിൽ കൂറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. തിരുവല്ല തലവടി സ്വദേശി expat ലാജി ചെറിയാനാണ് കാറപടത്തിൽ മരിച്ചത്. 54 വയസ്സായിരുന്നു. എൻബിടിസി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാഗത്തിലെ മാനേജറായി ജോലി ചെയ്യുകയായിരുന്നു. നിലവിൽ സൗദി പ്രൊജക്റ്റിന്റെ ഭാഗമായിരുന്ന അദ്ദേഹം വെള്ളിയാഴ്ച ലീവ് ആയതിനാൽ കാറിൽ കുവൈത്തിലുള്ള കുടുംബത്തിനടുത്തേക്ക് വരികയായിരുന്നു. ഇതിനിടെ കഫ്ജിക്കടുത്താണ് അപകടമുണ്ടായത്. ഭാര്യ - അനീറ്റ( കുവൈത്ത് കിപിക്സ്) മക്കൾ - ജോവാൻ, ജസ്ലിൻ, ജയ്ഡൻ.…
കുവൈത്ത് സിറ്റി; കുവൈത്തിൽ നടന്ന വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. expat ആലപ്പുഴ കൈനകരി സ്വദേശിയായ ജോസഫ് പുതിയറയാണ് മരിച്ചത്. 58 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 ന്സൗത്ത് സൂറ പാസി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ജോസഫ് മരിച്ചു. കുവൈത്തിലെ ജല വൈദ്യുത മന്ത്രാലയം ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn…
കുവൈറ്റ് സിറ്റി: കുവൈത്തിലെ ഫഹാഹീലിലെ റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം kuwait road. ഈജിപ്തുകാരനും ഭാര്യയുമാണ് മരിച്ചത്. കുവൈറ്റ് സ്വദേശിയായ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആംബുലൻസുകളുടെയും അകമ്പടിയോടെ അന്വേഷണ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തുകയും മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായി വെള്ളിയാഴ്ച വൈകുന്നേരം സെൻട്രൽ ഓപ്പറേഷൻസ്…
Comments (0)