കുവൈറ്റിൽ വീടിന് തീപിടിച്ചു; ആളപായമില്ല
കുവൈറ്റിൽ ഇന്ന് പുലർച്ചെ അൽ ഖുസൂർ പ്രദേശത്തെ വീടിന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. വീടിന് അകത്ത് കുടുങ്ങിയ എല്ലാ വ്യക്തികളെയും സുരക്ഷിതമായി പുറത്തെടുത്തു. പുക ശ്വസിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട നാല് പേരെയും, ഒരു പെൺകുട്ടിയെയും ചികിത്സയ്ക്കായി മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)