കുവൈത്തില്‍ വാക്സിനെടുത്തവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നാവശ്യം
കുവൈത്ത് സിറ്റി: രാജ്യം അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് മേധാവി മുഹമ്മദ് അൽ മുതൈരി സർക്കാരിനോട് അഭ്യർത്ഥിച്ചു. നിലവിലെ യാത്രാ സാഹചര്യം മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് ആരോഗ്യ നടപടിക്രമങ്ങൾ കര്‍ശനമാക്കിയാല്‍ പുതിയ സാഹചര്യത്തെ മറികടക്കാനാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ എമർജൻസി കമ്മിറ്റി ഇതിനായുള്ള ശുപാർശകൾ പുറപ്പെടുവിക്കുന്നത് സഹായകമാകും. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരെ ക്വാറന്റൈനിൽ ഉൾപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
ആദ്യ ഘട്ട കോവിഡ് പ്രതിസന്ധിയില്‍ നിന്ന് മാറി രാജ്യം സാധാരണ ജീവിതത്തിലേക്ക് കടക്കുന്ന ഈ ഘട്ടത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് ഉലച്ചില്‍ ഉണ്ടാക്കും. ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാക്സിനേഷൻ നിരക്ക് ഉയർന്നതാണെന്ന് അൽ-മുതൈരി പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
Comments (0)