കുവൈത്തിൽ പ്രവാസികളുടെ എണ്ണത്തിൽ വർധന
രാജ്യത്ത് പ്രവാസികളുടെ എണ്ണത്തിൽ വർധന. കുവൈത്തിലെ പ്രവാസികൾ മൊത്തം ജനസംഖ്യയുടെ 68.3 ശതമാനമാണ്. 2023 ലെ ജനസംഖ്യാ വളർച്ച നിരക്ക് 2005 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായും 2022ൽ രേഖപ്പെടുത്തിയ നിരക്കിനെ മറികടന്നതായും റിപ്പോട്ടുണ്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.കുവൈത്ത് ഇതര തൊഴിലാളികളിൽ എണ്ണം കൂടാൻ പ്രധാന കാരണം ഗാർഹിക തൊഴിലാളികളുടെ വർധനയാണ്. ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 16 ശതമാനം വാർഷിക വർധന ഉണ്ടായി. ഇത് മൊത്തം പ്രവാസി ജനസംഖ്യയുടെ 25 ശതമാനമാണ്. 2019 അവസാനത്തിൽ 22 ശതമാനമായിരുന്നു ഗാർഹിക തൊഴിലാളികളുടെ എണ്ണം.നിലവിൽ, മൊത്തം ജനസംഖ്യയുടെ 68.3 ശതമാനമാണ് പ്രവാസികൾ. 2021 അവസാനത്തോടെ രേഖപ്പെടുത്തിയ 66.1 ശതമാനത്തിൽ നിന്ന് നേരിയ വർധന ഉണ്ടായി. അതേസമയം കോവിഡിനു മുമ്പ് രാജ്യത്ത് 70 ശതമാനം പ്രവാസികളായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)