ടേക്ക് ഓഫിന് മുന്‍പ് ഇടയ്ക്കിടെ ശുചിമുറിയില്‍ പോയതിന് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്ന് പരാതി
ടേക്ക് ഓഫിന് മുന്‍പ് ഇടയ്ക്കിടെ ശുചിമുറിയില്‍ പോയതിന് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. ജോവാന ചിയു എന്ന യുവതിയാണ് ദുരനുഭവം സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ചത്. വിമാനം പറന്നുയരുന്നതിന് തൊട്ടു മുന്‍പ് പലതവണ ശുചിമുറിയില്‍ പോയെന്ന കാരണത്താല്‍ തന്നെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന് യുവതി പറഞ്ഞു. മെക്സികോയില്‍ നിന്നും ‘വെസ്റ്റ് ജെറ്റി’ന്റെ വിമാനത്തില്‍ കയറിയപ്പോഴാണ് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നതെന്നും അവര്‍ കുറിച്ചു.
തന്നെ വിമാനത്തില്‍ നിന്ന് അടിയന്തരമായി പുറത്തിറക്കിയ അധികൃതര്‍ പകരം ഹോട്ടലോ, മറ്റൊരു വിമാനത്തില്‍ സീറ്റോ ലഭ്യമാക്കിയില്ലെന്നും യുവതി ആരോപിച്ചു. വിമാനജീവനക്കാര്‍ കാരണം പോലും പറയാതെയാണ് പുറത്തിറക്കിയതെന്നും ഇതേത്തുടര്‍ന്ന് പണമടങ്ങിയ ബാഗ് വരെ വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളുടെ പക്കലായിപ്പോയെന്നും യുവതി വെളിപ്പെടുത്തി. ഒടുവില്‍ വിമാനത്താവളത്തില്‍ നിന്ന് 20 മിനിറ്റ് അകലെയുള്ള ഹോട്ടലിലേക്കുള്ള ടാക്സി പണം നല്കാന് ആവശ്യപ്പെട്ടെങ്കിലും വിമാനജീവനക്കാര്‍ തയ്യാറായില്ലെന്നും അവര്‍ തുറന്ന് പറയുന്നു.
വയറില്‍ എന്തോ അസ്വസ്ഥത തോന്നിയതിനാലാണ് ഇടയ്ക്കിടയ്ക്ക് ശുചിമുറിയിലേക്ക് പോയതെന്നും എന്നാല്‍ കാരണം അന്വേഷിക്കുകയോ വേണ്ട സൗകര്യമൊരുക്കുകയോ, മാന്യമായി പെരുമാറാനോ പോലും അധികൃതര്‍ തയ്യാറായില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)