ആടുകളുടെ കുടലിലും ത്വക്കിലും ഒളിപ്പിച്ച നിലയിൽ കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം
കുവൈറ്റിലേക്ക് ആടുകളുടെ കുടലിലും ത്വക്കിലും ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം അധികൃതർ തടഞ്ഞു. കുവൈത്തിലേക്ക് കൊണ്ടുവരുന്ന ആടുകളെ ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. മയക്കുമരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതും ലഹരിമരുന്ന് പിടിച്ചെടുത്തതും. ഇറാനില്‍ നിന്ന് ദോഹ തുറമുഖം വഴിയെത്തിയതാണ് മയക്കുമരുന്ന്. വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ ദോഹ തുറമുഖത്തെത്തി ആടിനെ കണ്ടെത്തുകയായിരുന്നു. ഒരു കിലോ ഹാഷിഷ്, ആടുകളുടെ കുടലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അഞ്ച് കിലോ ഷാബു, 20,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 100 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. ഏഷ്യക്കാരാണ് ഇവര്‍. ഇവരെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)