കുവൈറ്റ് പൗരന്മാർക്ക് ഇനി വിസയില്ലാതെ ഇറാൻ സന്ദർശിക്കാം
കുവൈറ്റ് പൗരന്മാർക്ക് ഇനി വിസയില്ലാതെ ഇറാൻ സന്ദർശിക്കാൻ അനുമതി. വിസ ഇല്ലാതെ ഇറാൻ സന്ദർശിക്കാവുന്ന രാജ്യക്കാരുടെ പട്ടികയിൽ കുവൈറ്റും ഇടംപിടിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ആണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ആർട്ടിക്കിൾ 17 പാസ്‌പോർട്ടുള്ളവരെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിസയില്ലാതെ വെറും പാസ്പോർട്ട് മാത്രം ഉപയോഗപ്പെടുത്തി 27 രാജ്യങ്ങളിലെ പൗരന്മാർക്ക് തങ്ങളുടെ രാജ്യം സന്ദർശിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. ആ വിഭാഗത്തിലേക്കാണ് കുവൈത്തിനെയും തഹ്‌റാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമം അടുത്ത ഞായറാഴ്ചമുതൽ പ്രാബല്യത്തിലാകുമെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)