കുവൈറ്റിൽ നിന്ന് പ്രവാസികളായ അധ്യാപകർ നാട്ടിലേക്കയയ്ക്കുന്നത് ശമ്പളത്തേക്കാൾ കൂടുതൽ തുക
കുവൈറ്റിൽ നിന്ന് പ്രവാസികളായ അധ്യാപകർ നാട്ടിലേക്കയക്കുന്ന തുകയിൽ സംശയം. ഇവർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ തുകയാണ് ഓരോ മാസവും നാട്ടിലേക്ക് അയക്കുന്നത്. നിക്ഷേപിച്ച ഫണ്ടുകളും രേഖപ്പെടുത്തിയ വരുമാനവും തമ്മിൽ വലിയ തോതിലുള്ള ഇടിവ് വന്നതോടൊണ് ഈ വിഷയം ശ്രദ്ധയിൽപ്പെട്ടത്. ഇത്തരത്തിൽ പണം അയയ്ക്കുന്നവർ സ്വകാര്യ ട്യൂഷൻ എടുത്തോ അല്ലെങ്കിൽ അനധികൃത ജോലികളിൽ ഏർപ്പെട്ട ആകാമെന്നാണ് ഇപ്പോൾ സംശയം.
ഒരു അധ്യാപകൻ്റെ പ്രതിമാസ കൈമാറ്റം രേഖപ്പെടുത്തിയ ശമ്പളത്തിൻ്റെ ഏകദേശം പത്തിരട്ടി വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
കുവൈത്തി ബാങ്കുകൾ കർശനമായ നിയന്ത്രണവും നിയമനിർദ്ദേശങ്ങളും പാലിക്കുന്നതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ ഒഴിവാക്കാൻ അധ്യാപകരും മറ്റ് പ്രൊഫഷണലുകളും അവരുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയ്ക്ക് മുൻഗണന നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)