കുവൈറ്റിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ
കുവൈറ്റിലെ ഉമ്മുൽ-ഹൈമാനിൽ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് ജഡ്ജ് ഫൗസാൻ അൽ അൻജാരി അധ്യക്ഷനായ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഇരയുടെ വാഹനം കത്തിച്ചതിന് പൗരൻ്റെ സഹോദരനെ കോടതി രണ്ട് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
32 കാരനായ കുവൈറ്റ് പൗരൻ തൻ്റെ 33 കാരനായ സുഹൃത്തിനെ പലതവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമന്ന് എട്ടാം റിംഗ് റോഡ് പദ്ധതി സ്ഥലത്ത് കുഴിച്ചിട്ടതായാണ് കേസ്. അതിനുശേഷം അയാൾ തൻ്റെ കാറിന് തീകൊളുത്തുകയും തുടർന്ന് ഉമ്മുൽ-ഹൈമാൻ പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയും ചെയ്തു. ഫോറൻസിക് തെളിവെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവ് ഉൾപ്പെടെ നിരവധി തവണ കുത്തേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)