Posted By user Posted On

ഭക്ഷണസാധനങ്ങളുടെ കാലഹരണ തീയതിയിൽ മാറ്റം വരുത്തി വിൽപ്പന; കുവൈറ്റിൽ കട അടച്ചുപൂട്ടി

കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണസാധനങ്ങളുടെ കാലഹരണ തീയതി തിരുത്തി വീണ്ടും വില്പ്പന നടത്തുന്ന കട വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഉൽപ്പന്നങ്ങളുടെ തീയതി മാറ്റി റസ്റ്റോറൻ്റുകളിലേക്കും കഫേകളിലേക്കും വീണ്ടും വിൽക്കുന്നതായാണ് കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങൾ സംഭരിക്കുന്നതിലും തീയതിയിൽ മാറ്റം വരുത്തി രാജ്യത്തുടനീളമുള്ള റെസ്റ്റോറൻ്റുകളിലേക്കും കഫേകളിലേക്കും മൊത്തക്കച്ചവടക്കാരായി പുനർവിതരണം ചെയ്യുന്നതിലും ഈ ഷോപ്പ് സ്പെഷ്യലൈസ് ചെയ്തതായി കണ്ടെത്തി. കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *