Google drive storage: ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
ലാപ്ടോപ്പില്‍ സൂക്ഷിച്ച വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടു പോയ നിരവധി സംഭവങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ഒന്നുകില്‍ ലാപ്ടോപ്പിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നാകാം. അല്ലെങ്കില്‍ ലാപ്ടോപ് മോഷണം പോയാലും വിവരങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടും. ഇത്തരം സാഹചര്യങ്ങളിലും നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ പൂര്‍ണമായും തിരിച്ചെടുക്കാന്‍ കഴിയുന്ന ചില സംവിധാനങ്ങളുണ്ട്. ഫലയുകള്‍ അവയില്‍ സൂക്ഷിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഏതൊരു ഡിവൈസില്‍ നിന്നും നിങ്ങള്‍ക്കത് വീണ്ടെടുക്കാന്‍ സാധിക്കും. ഡേറ്റ നഷ്ടമാകാതെ സൂക്ഷിക്കാനുള്ള ചില ഇടങ്ങള്‍ പരിചയപ്പെടാം. ഇന്ന് താരതമ്യേന സുരക്ഷിതമെന്ന് പറയാവുന്നത് ക്ലൗഡ് സ്റ്റോറേജ് ബാക്ക് അപ്പുകളാണ്. നിങ്ങളുടെ കംപ്യൂട്ടറിലെ സുപ്രധാന ഫയലുകളെല്ലാം തന്നെ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളുടെ സഹായത്തോടെ സൂക്ഷിക്കാനാവും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
ഗൂഗിള്‍ ഡ്രൈവ്:
ഫയല്‍ ബാക്ക് അപ്പിനുള്ള ലളിതമായ സംവിധാനമാണ് ഗൂഗിള്‍ ഡ്രൈവ്. ജിമെയില്‍ അക്കൗണ്ടുള്ള ആര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ വിദ്യാഭ്യാസത്തിനും മറ്റുമായി വിവര ശേഖരണം നടത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമാണ്. കാരണം വീഡിയോ, ചിത്രങ്ങള്‍ തുടങ്ങിയ മള്‍ട്ടി മീഡിയാ ഫയലുകളേക്കാള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുന്നത് ഡോക്യുമെന്റുകളാണ്. ഏറെ നാളത്തെ വിവര ശേഖരണത്തിനൊടുവില്‍ സമയമെടുത്ത് ടൈപ്പ് ചെയ്‌തെടുത്തതും എഡിറ്റ് ചെയ്ത് വൃത്തിയാക്കിയതുമായ സുപ്രധാ പഠന റിപ്പോര്‍ട്ടുകളായിരിക്കാം അവ. ഡോക്യുമെന്റ് ഫയലുകള്‍ക്ക് മള്‍ട്ടി മീഡിയാ ഫയലുകളേക്കാള്‍ വലിപ്പം കുറവായതുകൊണ്ടുതന്നെ പഠനാവശ്യത്തിനുള്ള ഭൂരിഭാഗം ഫയലുകളും ഗൂഗിള്‍ ഡ്രൈവില്‍ തന്നെ സൂക്ഷിക്കാന്‍ സാധിക്കും. 15 ജിബി വരെ സൗജന്യ സ്റ്റോറേജ് ഓരോ ഗൂഗിള്‍ അക്കൗണ്ടിനും ലഭിക്കുന്നുണ്ട്.നിങ്ങളുടെ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ഗൂഗിള്‍ ഡോക്‌സ് സേവനത്തെ ആശ്രയിക്കുക. വേഡ് ഡോക്യുമെന്റും, സ്‌പ്രെഡ് ഷീറ്റും, സ്ലൈഡും, ഫോമുകളുമെല്ലാം ഇതില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കും. ഇത് നേരെ ഗൂഗിള്‍ ഡ്രൈവിലേക്കാണ് ശേഖരിക്കപ്പെടുക. മൈക്രോസോഫ്റ്റ് വേഡ്, എക്‌സെല്‍, പവര്‍പോയിന്റ് പോലുള്ളവ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാ ഫയലുകളും തീയ്യതി അടിസ്ഥാനത്തില്‍ ഡ്രൈവിലേക്ക് അപ് ലോഡ് ചെയ്യുക. ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത് ഏത് ഉപകരണത്തില്‍ നിന്നും നിങ്ങള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാനോ വീണ്ടും എഡിറ്റ് ചെയ്യാനോ സാധിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
ഡിജി ബോക്‌സ്:
ഫയലുകള്‍ സുരക്ഷിതമാക്കി വെക്കാനുള്ള മറ്റൊരു സംവിധാനമാണ് ഡിജിബോക്‌സ്. ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും ഫയലുകള്‍ ഡിജി ബോക്‌സ് സ്‌റ്റോറേജിലേക്ക് മാറ്റാം. ഇതിലെ സൗജന്യ അക്കൗണ്ടില്‍ 20 ജിബി വരെ ഫയലുകള്‍ അപ് ലോഡ് ചെയ്യാനാവും. രണ്ട് ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ ഇതില്‍ അപ് ലോഡ് ചെയ്യാം. ഇത് കൂടാതെ 30 രൂപ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ രണ്ട് ടിബി വരെ ആകെ സ്റ്റോറേജ് ലഭിക്കും. ഇതില്‍ ഒരു ഫയലിന് 10 ജിബി വരെ വലിപ്പമാവാം. അതേസമയം ഗൂഗിളില്‍ 125 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ 30 ജിബി സ്റ്റോറേജ് മാത്രമേ ലഭിക്കുകയുള്ളൂ. രണ്ട് ടിബി സ്‌റ്റോറേജിന് ഗൂഗിള്‍ ഡ്രൈവില്‍ 672 രൂപയാണ് വില.ഇമെയില്‍ ഐഡി ഉപയോഗിച്ച് ഡിജി ബോക്‌സ് വെബ്‌സൈറ്റില്‍ ഒരു് അക്കൗണ്ട് തുടങ്ങുക. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിലെ ഫയലുകളും ഇതില്‍ അപ് ലോഡ് ചെയ്യാനാവും. ഫയല്‍ കൈമാറ്റത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)