കുവൈറ്റിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം
കുവൈറ്റിൽ ഷെയ്ഖ് മുഹമ്മദ് അൽ സബാഹ് സാലിമിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭക്ക് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകി. ഒരു വനിത ഉൾപ്പെടെയുള്ള 14 അംഗ മന്ത്രി സഭയ്ക്കാണ് രൂപം നൽകിയത്. രാജ കുടുംബത്തിൽ നിന്ന് 2 പേരേ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രിയായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പുതിയ മന്ത്രി സഭയിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്. മന്ത്രി ഫഹദ് യൂസഫ് സൗദ് അൽ-സബാഹാണ് ഉപപ്രധാനമന്ത്രിയുയുടെ ചുമത ലയുള്ള പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടത്.ആഭ്യന്തര വകുപ്പിന്റെ താൽക്കാലിക ചുമതലയും ഇദ്ദേഹത്തിനാണ്.ഡോ ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽഅതീഖിയെ ഉപ പ്രധാന മന്ത്രിയുടെ ചുമതലയുള്ള എണ്ണ വകുപ്പ് മന്ത്രിയായി നിയമിച്ചു.
മറ്റു മന്ത്രിമാരും വകുപ്പുകളും
- ഫറാസ് സൗദ് അൽ-മാലിക് അൽ-സബാഹ്
(സാമൂഹ്യകാര്യ, കുടുംബ,ക്ഷേമം,കാബീനറ്റ് കാര്യം. ) - അബ്ദുൾ റഹ്മാൻ അൽ മുതൈരി
(വാർത്താ പ്രക്ഷേപണം, സാംസ്കാരിക വകുപ്പ് ) - ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അഹമ്മദ് അൽ-അവാദി ( ആരോഗ്യം )
- അൻവർ അലി അബ്ദുള്ള മുദഫ്
(ധനകാര്യ സാമ്പത്തിക കാര്യം, നിക്ഷേപ സഹമന്ത്രി) - ഡോ.സാലിം ഫലാഹ് ഹജ്റഫ്
(ജല വൈദ്യുതി ) - ദാവൂദ് സുലൈമാൻ അബ്ദുൽ റസൂൽ മാറാഫി
(ദേശീയ അസംബ്ലി കാര്യ സഹമന്ത്രി, യുവജനകാര്യ സഹമന്ത്രി,
വാർത്താവിനിമയം) - ഡോ. ആദിൽ ൽ മുഹമ്മദ് അബ്ദുല്ല അൽ-അദൂനി
(വിദ്യാഭ്യാസം, ശാസ്ത്രം ഗവേഷണം.) - അബ്ദുല്ല ഹമദ് അബ്ദുല്ല അൽ-ജൗ ആൻ
(വാണിജ്യ വ്യവസായ മന്ത്രി) - അബ്ദുല്ല അലി അബ്ദുല്ല യഹിയ (വിദേശ കാര്യം )
- ഫൈസൽ സയീദ് നാഫിൽ ഗരീബ്
തൊഴിൽ ഇസ്ലാമിക കാര്യം ) - നൂറ മുഹമ്മദ് ഖാലിദ്
(പൊതുമരാമത്ത് ,മുനിസിപ്പൽ കാര്യ സഹമന്ത്രി)
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)