Posted By user Posted On

കുവൈത്ത് സ്വദേശി വത്കരണം; കൂടുതൽ പ്രവാസികളുടെ ജോലി നഷ്ടമാകും

കുവൈത്തിൽ സ്വദേശി വൽക്കരണ നടപടികളുടെ ഭാഗമായി കൂടുതൽ പേരെ പിരിച്ച് വിടുന്നു. പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലെ ഗുണനിലവാര പരിശോധന വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികളെയാണ് പിരിച്ചുവിടുന്നത്. ഗുണനിലവാര നിയന്ത്രണ-ഗവേഷണ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ഇമാൻ അൽ ഒമർ ഇത് സംബന്ധമായി പൊതുമരാമത്ത് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. റോഡുകൾ , പാലങ്ങൾ ഉൾപ്പെടെ നിരവധി വൻ പദ്ധതികളാണ് മന്ത്രാലയത്തിന് കീഴിൽ ഇതിനകം പൂർത്തീകരിച്ചതും നിർമ്മാണത്തിലുമുള്ളത് . ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടമാകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *