പ്രവാസികൾക്ക് നൽകിയ ഇളവ് കുവൈത്ത് അവസാനിപ്പിക്കുന്നു: ആറുമാസത്തിലധികം രാജ്യത്തിന് പുറത്തായാൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ റദ്ദാകും വിശദാംശങ്ങൾ
കുവൈത്ത് സിറ്റി:ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ ഇഖാമ സ്വമേധയാ റദ്ദാക്കാനുള്ള വ്യവസ്ഥ കുവൈത്ത് പുനഃസ്ഥാപിച്ചു .2021 ഡിസംബർ ഒന്ന് മുതലാണ് ആറുമാസ കാലയളവ് കണക്കാക്കുക .നേരത്തെ കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇളവാണ് അധികൃതർ പിൻവലിക്കുന്നത് കുവൈത്തിലേക്കുള്ള യാത്ര നിയന്ത്രണങ്ങൾ നീങ്ങുകയും പ്രവാസികൾക്ക് വരാൻ കഴിയുന്ന സാഹചര്യം ഉള്ളത് കൊണ്ടുമാണ് പുതിയ നടപടി എന്നാൽ ആറുമാസത്തിലേറെ കാലം ഗാർഹികത്തൊഴിലാളികൾ കുവൈത്തിന് പുറത്തുനിൽക്കേണ്ട അനിവാര്യ സന്ദർഭങ്ങളിൽ സ്വദേശി സ്പോൺസർമാർ പ്രത്യേക അപേക്ഷ നൽകണം. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് ഇതിൽ തീരുമാനമെടുക്കുകയെന്നും അധികൃതർ വ്യക്തമാക്കി..കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe അതേസമയം ഗാർഹികത്തൊഴിലാളികൾ ഒഴികെയുള്ളവർക്ക് ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാലും ഇഖാമ കാലാവധിയുണ്ടെങ്കിൽ കുവൈത്തിലേക്ക് വരാവുന്നതാണ്.ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല . സ്വകാര്യ തൊഴിൽ വിസയിൽ ഉൾപ്പെടെയുള്ളവർക്ക്വിദേശത്തിരുന്ന് ഓൺലൈനായി ഇഖാമ പുതുക്കാവുന്ന സംവിധാനം മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം നവംബർ അവസാനത്തിൽ വ്യക്തമാക്കിയിരുന്നു . പാസ്പോർട്ട് കാലാവധിയുണ്ടെങ്കിൽ തൊഴിലാളി വിദേശത്താണെങ്കിലും സ്പോൺസർക്കോ മൻദൂബിനോ ഓൺലൈനായി ഇഖാമ പുതുക്കാം കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)