Posted By user Posted On

അയച്ച മെയിലുകള്‍ തിരിച്ചെടുക്കാന്‍ നിങ്ങള്‍ക്കറിയാമോ?

പറഞ്ഞു പോയ വാക്ക് തിരിച്ചെടുക്കാന്‍ സാധിക്കില്ല, എന്നാല്‍ ഇ – മെയിലില്‍ അയച്ച ഒരു മെസേജ് തിരിച്ചെടുക്കാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി ധാരാളം ഉപയോഗിക്കുന്ന ഡിജിറ്റല്‍ ആശയവിനിമയ സംവിധാനമാണ് ഇ- മെയില്‍. അതുകൊണ്ട് തന്നെ ഇതിനു പിന്നിലെ സാങ്കേതികത്വം അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ഇനി മുതല്‍ ഒരു മെയില്‍ അയച്ചത് തിരിച്ചെടുക്കാന്‍ വഴിയില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കേണ്ട. അറിഞ്ഞിരിക്കാം എങ്ങനെയെന്ന്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

നിങ്ങള്‍ക്ക് ആവശ്യമായ സമയപരിധി തെരഞ്ഞെടുത്ത് ജിമെയിലില്‍ 5,10,20, 30 സെക്കന്റ് വരെ അയച്ച മെയിലുകള്‍ undo ചെയ്യാന്‍ സാധിക്കും. പരമാവധി 30 സെക്കണ്ടാണ് ഇതിനായി ലഭിക്കുക. ജി-മെയിലിലെ setting തിരഞ്ഞെടുത്തതിന് ശേഷം undo send ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ സമയ പരിധി തെരഞ്ഞെടുക്കാം. ശേഷം താഴെയുള്ള save changes ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ പുതിയ സമയ പരിധി ആക്ടിവേറ്റ് ആകും. ഇങ്ങനെ ഇ-മെയില്‍ undo സമയം തെരഞ്ഞെടുത്ത് അയച്ച ഇ-മെയിലുകള്‍ പൂര്‍ണമായി തിരിച്ചെടുക്കാന്‍ കഴിയും. നേരത്തെ വെറും 5 സെക്കണ്ട് സമയം മാത്രമാണ് അനുവദിച്ചിരുന്നത്. പുതിയ ഓപ്ഷനില്‍ 30 സെക്കണ്ട് വരെ സമയം ലഭിക്കുന്നതിനാല്‍ അയച്ച മെയില്‍ തിരിച്ചെടുക്കാന്‍ ആവശ്യമായ സമയം ലഭിക്കും. ജിമെയിലിന്റെ വെബ് വേര്‍ഷനിലും ഐഒഎസിലുമാണ് നിലവില്‍ ഈ സേവനം ലഭിക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *