വ്യാജ മദ്യ നിർമാണം, ആയുധം കൈവശം വെക്കൽ: കുവൈത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു
വഫ്ര കാർഷിക മേഖലയിൽ പ്രാദേശിക മദ്യം നിർമിച്ചതിനും മയക്കുമരുന്നും ആയുധങ്ങളും കൈവശം വെച്ചതിനും ഏഴു പേരെ അറസ്റ്റ് ചെയ്തു. പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘമാണ് പ്രതികളെ പിടികൂടിയത്. വഫ്ര കാർഷിക മേഖലയിൽ നിന്ന് നാല് ബാരലുകളും 14 വലിയ കുപ്പി മദ്യവും, ലഹരി വസ്തുക്കൾ അടങ്ങിയ 10 ബാഗുകളും മൂന്നു തോക്കുകളും പരിശോധനയിൽ കണ്ടെത്തി.
മദ്യനിർമാണം, കടത്തുന്നതിനായി മയക്കുമരുന്ന് വസ്തുക്കൾ കൈവശം വെക്കുക, ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കുമേൽ ചുമത്തി. പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)