കുവൈറ്റിൽ കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിക്ക് ക്രൂരമർദ്ദനം; ഉദ്യോഗസ്ഥന് 7 വർഷം തടവ്
കുവൈറ്റിൽ കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിയെ മർദിച്ച ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് 7 വർഷം തടവ് ശിക്ഷ വിധിച്ചു. ബംഗ്ലാദേശ് സ്വദേശിയെയാണ് ക്രൂരമായി മർദിച്ചത്. കൗൺസിലർ നാസർ സലേം അൽ ഹെയ്ദിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. മർദ്ദനത്തിൽ ബംഗ്ലാദേശിയുടെ ഇരു കൈകാലുകളും തളർന്നിരുന്നു. ശരീരത്തിന്റെ മൊത്തം ശേഷിയുടെ 50 ശതമാനമെങ്കിലും സ്ഥിരമായ വൈകല്യത്തിന് കാരണമായ പരിക്കുകൾ ബംഗ്ലാദേശിക്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയെ 10 വർഷം തടവിലാക്കണമെന്ന് ക്രിമിനൽ കോടതി വിധി. തുടർന്ന് പ്രതി അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)