കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അൽ സബാഹ്
കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിനെ നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് പുറത്തിറങ്ങി. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ദീർഘകാലം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയായിരുന്ന 69കാരൻ മുൻ കുവൈത്ത് അമീർ സബാഹ് സാലിമിന്റെ പുത്രനാണ്.
കലിഫോർണിയയിലെ ക്ലെയർമോണ്ട് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇക്കണോമിക്സ് ആൻഡ് മിഡിൽ ഈസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. 1979–1985 കാലഘട്ടങ്ങളിൽ കുവൈത്ത് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസർ, പ്രഫസർ പദവികൾ വഹിച്ചു. 1993ൽ അമേരിക്കയിലെ കുവൈത്ത് സ്ഥാനപതിയായി നിയമിതനായി. 2001 ഫെബ്രുവരി 14ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രിയായി നിയമിതനായി. 2003 ജുലൈ 14ന് വിദേശകാര്യത്തോടൊപ്പം സാമൂഹിക, തൊഴൽ മന്ത്രിയുമായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)