കുവൈറ്റിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
കുവൈറ്റിലെ മുബാറകിയ മാർക്കറ്റിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ മാംസം, മത്സ്യം, പച്ചക്കറി തുടങ്ങിയ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. ഉപയോഗയോഗ്യമല്ലാത്ത 124 കിലോഗ്രാം ഭക്ഷണം നീക്കം ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ മൂന്ന് കടകളും പരിശോധനക്കിടെ അടപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും സുരക്ഷയും ഉറപ്പുവരുത്തുക, ആരോഗ്യകരമായ അവസ്ഥയിൽ അവ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യത്തിൽ പരിശോധന തുടരുമെന്നും ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി കാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ടർ അബ്ദുല്ല അൽ സിദ്ദിഖി പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)