Posted By user Posted On

അബുദാബി ബിഗ്‌ ടിക്കറ്റില്‍ ഭാഗ്യം കൊയ്ത് പ്രവാസി മലയാളി, സ്വന്തമാക്കിയത് 2 കോടി

ദുബായ്: അബുദാബിയി ബിഗ് ടിക്കറ്റ് പ്രതിവാര കോടീശ്വരൻ നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹം നേടി പ്രവാസിമലയാളി യുവാവ്.കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണ് ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പില്‍ ഭാഗ്യം നേടാനായത്. ഏകദേശം 2 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് ലഭിക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

റഫീഖിന്റെ കൈവശമുള്ള 135561 നമ്പർ ടിക്കറ്റാണ് നറുക്കെടുപ്പില്‍ ഭാഗ്യംകൊണ്ടുവന്നത്. ദുബായില്‍ പ്രതിമാസം 2,200 ദിർഹത്തിന് ജോലി ചെയ്യുന്ന റഫീഖിന് ഈ നേട്ടം ആശ്വാസകരമാണ്. സഹോദരിയുടെ വിവാഹത്തെ തുടർന്നുള്ള കടങ്ങള്‍ വീട്ടാന്‍ ഈ തുക ഉപയോഗിക്കുമെന്നും കൂടാതെ, നിര്‍ധനര്‍ക്ക് സാമ്പത്തിക സഹായം ചെയ്യണമെന്നും റഫീഖ് പറഞ്ഞു. അടുത്ത പ്രതിവാര കോടീശ്വരൻ നറുക്കെടുപ്പ് ഡിസംബർ 24 ന് നടക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe



Comments (0)

Leave a Reply

Your email address will not be published. Required fields are marked *