നിയമലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ മൂന്ന് സ്റ്റോറുകൾ അടപ്പിച്ചു
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഫർവാനിയ, ഖൈത്താൻ പ്രദേശങ്ങളിലെ മൂന്ന് സ്റ്റോറുകൾ അധികൃതർ അടച്ചുപൂട്ടി. ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ ഓഡിറ്റ് ആൻഡ് സർവിസസ് ഫോളോ അപ്പ് ഡിപ്പാർട്ട്മെന്റ് പരിശോധനയിലാണ് നടപടി. സ്ഥാപനങ്ങൾ നിബന്ധനകളും നിയന്ത്രണങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
സ്ഥാപനങ്ങൾ നിയമങ്ങളും നിബന്ധനകളും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. മുനിസിപ്പാലിറ്റി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന തുടരുമെന്നും അറിയിച്ചു. ലഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)