കുവൈറ്റിൽ ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍
കുവൈറ്റിൽ യുവാക്കളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 43 പാക്കറ്റ് ലഹരിമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി ഉദ്യോഗസ്ഥര്‍ പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്നെന്ന വിവരം സ്ഥിരീകരിച്ച ശേഷമായിരുന്നു അറസ്റ്റ്. ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നും തന്റെ ഉപഭോക്താക്കള്‍ ലഹരിമരുന്നിന് അടിമപ്പെടുന്ന വരെ അവര്‍ക്ക് കുറഞ്ഞ വിലക്ക് ലഹരിമരുന്ന് നല്‍കുകയും ചെയ്തിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)