Posted By Editor Editor Posted On

ജിസിസി റെയിലിന് സുപ്രധാന ചുവടുവെപ്പ്; 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈറ്റ്

ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുപ്രധാന പദ്ധതിയായ റെയില്‍ വേ പദ്ധതിയുടെ വികസനത്തില്‍ സുപ്രധാന ചുവടുവെപ്പ്. രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈറ്റ് അറിയിച്ചു. പദ്ധതിയുടെ നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കിയതായും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട് പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് ദാവി വ്യക്തമാക്കി. പദ്ധതി നടപടികൾ ഉടൻ ആരംഭിക്കും. 10 രാജ്യാന്തര കമ്പനികൾ ടെൻഡർ സമർപ്പിച്ചതിൽ സാങ്കേതിക മികവും കുറഞ്ഞ തുകയും രേഖപ്പെടുത്തുന്ന കമ്പനിയെ തിരഞ്ഞെടുത്ത് ഏൽപിക്കും. ഈ കമ്പനിക്ക് വിശദ പഠനത്തിന് 12 മാസവും നടത്തിപ്പിന് 30 മാസവുമാണ് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തിൽനിന്ന് ആരംഭിച്ച് ഒമാൻ, ബഹ്റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ കടന്ന് ഒമാനിലെ മസ്‌കത്തിൽ സമാപിക്കുന്ന രീതിയിലാണ് ട്രാക്ക് ഒരുക്കുന്നത്. 2,117 കിലോമീറ്ററാണ് ജിസിസി റെയിൽ ദൈർഘ്യം. സൗദി അറേബ്യ 695 കിലോമീറ്റർ, യുഎഇ 684 കിലോമീറ്റർ, ഒമാൻ 306 കിലോമീറ്റർ, ബഹ്‌റൈൻ 64 കിലോമീറ്റർ, കുവൈറ്റ് 145 കിലോമീറ്റർ, ഖത്തർ 283 കിലോമീറ്റർ എന്നിങ്ങനെയാണ് റെയില്‍ വേ കടന്ന് പോകുന്ന ദൂരങ്ങള്‍.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *