Posted By Editor Editor Posted On

അ​ന​ധി​കൃ​ത​മാ​യി ചി​കി​ത്സ, കുട്ടിക്ക് പ്ലാസ്റ്റിക് സർ​ജ​റി: കുവൈത്തിൽ കോ​സ്‌​മെ​റ്റി​ക് ക്ലി​നി​ക്ക് പൂട്ടിച്ചു

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി ചി​കി​ത്സ ന​ട​ത്തി​യ കോ​സ്‌​മെ​റ്റി​ക് ക്ലി​നി​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ട​ച്ചു​പൂ​ട്ടി. ഇ​വി​ടെ കു​ട്ടി​യെ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക്ലി​നി​ക്കി​ലെ ഒ​രു ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ക്കു​ക​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​വ​രു​ടെ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്ലി​നി​ക്ക് അ​ട​ച്ചു​പൂ​ട്ടാ​നും ഫി​സി​ഷ്യ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​നും തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *