കൊലപാതക കേസിൽ 48 വർഷം ജയിലിൽ; പിന്നീട് നിരപരാധിയെന്ന് കോടതി വിധി
കൊലപാതകത്തിന് 48 വർഷം ജയിലിൽ 71 കാരൻ നിരപരാധിയാണെന്നു പ്രഖ്യാപിച്ച് ഒക്ലഹോമ ജഡ്ജി. ഗ്ലിൻ സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നത്. സിമ്മൺസ് കുറ്റക്കാരനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി ഒക്ലഹോമ കൗണ്ടി ജില്ലാ കോടതി ജഡ്ജി ആമി പാലുംബോ വ്യക്തമാക്കി. 1974 ഡിസംബറിൽ എഡ്മണ്ട് മദ്യവിൽപ്പനശാലയിലെ കവർച്ചയ്ക്കിടെ വെടിയേറ്റ് മരിച്ച കരോലിൻ സ്യൂറോജേഴ്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടണു സിമ്മൺസ് ശിക്ഷിക്കപ്പെട്ടത്. ‘ഒടുവിൽ നീതി നടപ്പാക്കിയെന്ന് നമുക്ക് പറയാം, എനിക്ക് സന്തോഷമുണ്ട്’ സിമ്മൺസ് വ്യക്തമാക്കി. അദ്ദേഹത്തിനെതിരായ കേസ് തള്ളിക്കൊണ്ട് ജഡ്ജി ആമി പാലുംബോയുടെ ഉത്തരവിട്ടതോടെ സിമ്മൺസിന്റെ ജയിൽവാസം ഔദ്യോഗികമായി അവസാനിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)