കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടിൽ വൻ കുറവ്: കണക്കുകൾ ഇപ്രകാരം
കുവൈത്തിലെ വിദേശ തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിൽ മുൻ വർഷത്തേതിനേക്കാൾ വൻ കുറവ് . 1.26 ബില്യൺ ദീനാറിന്റെ കുറവാണ്ജ നുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ കാണിച്ചത് .2.97 ബില്യൺ ദീനാറാണ് ഇന്ത്യക്കാരും മലയാളികളുമുൾപ്പെടെ കുവൈത്തിലെ വിദേശികൾ വിവിധ ബാങ്കുകൾ വഴി പുറത്തേയ്ക്ക് അയച്ചത് . 4.23 ബില്യൺ ദീനാർ 2022 ലെ ഇതേ കാലയളവിൽ വിദേശികൾ വഴി മറ്റു നാടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട സ്ഥാനത്താണ് 30 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയത് . ഇതനുസരിച്ചു നടപ്പു വർഷത്തെ ഓരോ മൂന്നു മാസത്തിലും 993 മില്യൻ ദീനാറിന്റെ ഇടിവ് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഉണ്ടായിട്ടുണ്ട് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)