കുവൈറ്റിൽ മഴക്കും മൂടൽമഞ്ഞിനും സാധ്യത
കുവൈറ്റിൽ താപനില കുറഞ്ഞു തന്നെ തുടരുമെന്ന് കാലാവസ്ഥ വിഭാഗം. നിലവിൽ പകൽ സമയത്ത് നേരിയ ചൂടും വൈകുന്നേരവും രാത്രിയും തണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇതേ നില അടുത്ത ആഴ്ചയും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മണിക്കൂറില്‍ 28 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ തെക്കുകിഴക്കൻ കാറ്റ് വീശും. അടുത്ത ദിവസങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂടൽമഞ്ഞ് രൂപപ്പെടാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച കുറഞ്ഞ താപനില ശരാശരി ഏഴു മുതൽ മുതല്‍ 12 ഡിഗ്രി വരെയും ഉച്ചസമയങ്ങളില്‍ 22 മുതല്‍ 30 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)