കുവൈത്ത് ഗതാഗത സേവനങ്ങൾ ഡിജിറ്റലാക്കുന്നു
കുവൈത്ത് സിറ്റി: ഓൺലൈനായി വാഹന ഉടമസ്ഥാവകാശം മാറ്റാനും വാഹനം പുതുക്കുന്നതിനുമായി പുതിയ സംവിധാനം ഒരുങ്ങുന്നു. ഗതാഗത സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. പുതുക്കിയ നടപടിപ്രകാരം ബിമ ഇലക്ട്രോണിക് ഡോക്യുമെന്റ് സിസ്റ്റം വഴിയായിരിക്കും വാഹന ഇൻഷുറൻസ് പുതുക്കുക.
ഇത് സംബന്ധമായി ക്രമീകരണങ്ങൾ ഒരുക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റിന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് നിർദേശം നൽകി.
ഗതാഗത നിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷനിലെ 81/1976 റെസലൂഷൻ അനുസരിച്ചാണ് ഓൺലൈൻ സേവനം ആരംഭിക്കുന്നത്. വാഹന ഉടമസ്ഥാവകാശം ‘സഹൽ’ ആപ്ലിക്കേഷനിലൂടെയാണ് മാറ്റുക.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിൻറെ നിർദേശപ്രകാരമാണ് സേവനം നടപ്പാക്കുന്നത്. നേരത്തേ രാജ്യത്തെ ഇൻഷുറൻസ് ഫെഡറേഷൻ പ്രതിനിധികളുമായി നടന്ന യോഗത്തിൽ വാഹന ഉടമസ്ഥാവകാശം പുതുക്കലും കൈമാറ്റവും ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനിൽ നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)