Posted By Editor Editor Posted On

ഇന്ത്യൻ കയറ്റുമതി നിയന്ത്രണം; കുവൈറ്റിൽ സവാളവില കുതിക്കുന്നു

കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക്​ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഈ വർദ്ധനവ്. നേരത്തെ കിലോക്ക് 150 ഫിൽസുണ്ടായിരുന്ന ഇന്ത്യൻ സവാളയുടെ വില 500 ഫിൽ‌സ് ആയിട്ടാണ് ഉയർന്നിരിക്കുന്നത് . തുർക്കി ,ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സവാള വില 350 ഫിൽസിലാണ് കഴിഞ്ഞ രണ്ടു ദിവസമായി എത്തി നിൽക്കുന്നത്. ഇന്ത്യയിലെ ചെറുകിട വിപണികളിൽ വിലവർധന പിടിച്ചുനിർത്താനായി അടുത്ത മാർച്ച്​ വരെയാണ് കേന്ദ്ര സർക്കാർ സവാളക്ക്​ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്​. തീ​രു​മാ​നം സ​വാ​ള ക​യ​റ്റു​മ​തി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ തീരുമാനം സവാള കയറ്റുമതിയെയും കാര്യമായി ബാധിച്ചു. വിപണിയിൽ സവാള വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ബദൽമാർഗങ്ങൾ ആലോചിച്ചുവരികയാണെന്ന് ചെറുകിട വ്യവസായരംഗത്തുള്ളവർ പറഞ്ഞു. തുർക്കി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ​ഇന്ത്യക്ക്​ ബദലായി സവാള ഇറക്കുമതി ചെയ്യാറ്​. പ​ക്ഷേ, ഗു​ണ​മേ​ന്മ​യും വി​ല​യും അ​ള​വും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ഇ​ന്ത്യ​ൻ സ​വാ​ള​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കാ​റ്. ന്യൂഡൽഹിയിൽ സവാള വില ഗണ്യമായി ഉയർന്നിരുന്നു. ഇതോടെയാണ്​ ഡയറക്ടറേറ്റ്​ ജനറൽ ഓഫ്​ ഫോറിൻ ട്രേഡ്​ കയറ്റുമതി നയത്തിൽ മാറ്റംവരുത്തിയത്​. മാർച്ച് ​31 വരെ സവാള കയറ്റുമതിയിൽ നിരോധനം പ്രഖ്യാപിക്കുകയും ചെയ്തു​. ഗൾഫിലേയും മറ്റ് ​ഉപഭൂഖണ്ഡങ്ങളിലേയും അയൽരാജ്യങ്ങളിലേക്ക് ​സവാള കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ്​ ഇന്ത്യ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്​ ഗ​ൾ​ഫ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളെ​യാ​ണ്.

ഈ സാഹചര്യത്തിൽ ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്​ ഗൾഫ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ്​. ഈജിപ്​ത്​, തുർക്കി എന്നിവിടങ്ങളിൽ നിന്ന്​ കൂടുതൽ സവാള ഇറക്കുമതി ചെയ്യാനുള്ള നീക്കമാണ്​ വ്യാപാരികൾ ആരംഭിച്ചിരിക്കുന്നത്​.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *