Posted By user Posted On

കുവൈത്ത് ഒരാഴ്ചക്കിടെ 503 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: റെസിഡന്‍സ് നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 503 പ്രവാസികളെ കുവൈത്ത് നാടുകടത്തി. ഡിസംബര്‍ 8 മുതല്‍ 14 വരെയുള്ള ഒരാഴ്ച കാലയളവിന് ഇടക്കാണ് ഇത്രയും വിദേശികളെ കുവൈത്ത് രാജ്യാതിര്‍ത്തി കടത്തിയത്. 255 പുരുഷന്മാരും 248 സ്ത്രീകളുമാണ് നാടുകടത്തപ്പെട്ടവരില്‍ ഉള്ളത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പബ്ലിക് റിലേഷന്‍സ് വിഭാഗമാണ്‌ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

നിയമലംഘനം നടത്തുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാകും സ്വീകരികുക എന്ന് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, നാടുകടത്തല്‍ സെല്ലില്‍ തിരക്ക് മൂലം നടപടികള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി വേഗത്തില്‍ തന്നെ നിയമം ലംഘിക്കുന്നവരെ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഔദ്യോഗിക നിര്‍ദേശം വന്നതിനു പിറകെയാണ് ഓരോ ആഴ്ചയും പല രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂട്ടത്തോടെ നാട് കടത്തുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

Comments (0)

Leave a Reply

Your email address will not be published. Required fields are marked *