കുവൈത്ത് വ്യോമസേനക്ക് കരുത്തേകാന്‍ യൂറോഫൈറ്റര്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങളെത്തി
കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങള്‍ക്കും വ്യോമസേനക്കും കരുത്ത് പകരാന്‍ യൂറോഫൈറ്റര്‍ ടൈഫൂണ്‍ വിഭാഗത്തിലെ 2 യുദ്ധവിമാനങ്ങള്‍ കുവൈത്തില്‍ എത്തി. ഇറ്റലിയില്‍ നിന്ന് കഴിഞ്ഞ ദിവസം അലി അല്‍ സലേം എയര്‍ഫോഴ്സ് ബേസിലാണ് ഇവ എത്തിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f
ആധുനിക സംവിധാനങ്ങളും മികച്ച പ്രകടന ശേഷിയുമുള്ള യുദ്ധവിമാനങ്ങളാണ് യൂറോ ഫൈറ്റര്‍ ടൈഫൂണ്‍. ഹൈ സ്പീഡ്, ഇലക്ട്രോണിക് വാര്‍ഫെയര്‍ ശേഷി, മിസ്സൈലുകള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ദ്യം എന്നിവയെല്ലാം ഇവയുടെ പ്രത്യേകതകളാണ്. ഇറ്റലിയില്‍ നിന്ന് 28 യൂറോ ഫൈറ്റര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ നേരത്തെ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് യുദ്ധവിമാനങ്ങള്‍ കൈമാറിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f
Comments (0)