Posted By Editor Editor Posted On

കു​വൈ​ത്തി പൗ​ര​ന്റെ നി​യ​മ വി​രു​ദ്ധ ക​സ്റ്റ​ഡി: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം.​പി​മാ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി പൗ​ര​നെ നി​യ​മ വി​രു​ദ്ധ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ൾ. സം​ഭ​വ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും യ​ഥാ​ർഥ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ഡോ.​ഹ​സ​ൻ ജോ​ഹ​ർ, മു​ഹ​ന്ന​ദ് അ​ൽ സ​യ​ർ, ഡോ. ​അ​ബ്ദു​ൽ​ക​രീം അ​ൽ ക​ന്ദ​രി, ഡോ.​അ​ബ്ദു​ൽ അ​സീ​സ് അ​ൽ സ​ഖാ​ബി, അ​ബ്ദു​ല്ല അ​ൽ മു​ദാ​ഫ് എ​ന്നീ എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ 31-ാം അ​നു​ച്ഛേ​ദം പ്ര​കാ​രം പൗ​ര​ന്മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് എം.​പി​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​വൈ​ത്തി​യെ സു​ര​ക്ഷ അ​ധി​കാ​രി​ക​ൾ അ​റ​സ്റ്റു ചെ​യ്ത​താ​യ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. സം​ഭ​വം നേ​ര​ത്തെ എം.​പി മ​ർ​സൂ​ഖ് അ​ൽ ഗാ​നിം പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി ശൈ​ഖ് അ​ഹ​മ​ദ് ഫ​ഹ​ദ് അ​സ്സ​ബാ​ഹ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/
https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *